കൊച്ചി: മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എസി ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
1937 ഫെബ്രുവരി 5 ന് ഇടപ്പള്ളിയില്‍ ജനിച്ച ജോസ് കെഎസ്‌യു പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1969 മുതല്‍ 1979 വരെ കൊച്ചി നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. 1972 ല്‍ മേയര്‍ ആയി. 1980 ല്‍ പറവൂരില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ സ്പീക്കറായി. 1996,98,99 വര്‍ഷങ്ങളില്‍ എറണാകുളത്ത് നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെപിസിസി യുടെ വൈസ് പ്രസിഡന്റായി സേവന മനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു. സഹോദരനായ എസി ജോര്‍ജ് മുന്‍ കേന്ദ്ര മന്ത്രിയാണ്.