രോഹിത് വേമുലയുടെ മരണത്തില്‍ മൗനം വെടിഞ്ഞ് മോദി; പ്രധാനമന്ത്രിക്ക് നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; കേന്ദ്രം ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു

ലക്‌നൗ; ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വേമുലയുടെ ആത്മഹത്യയില്‍ മൗനം വെടിഞ്ഞ് മോദി. മകന്‍ നഷ്ടപ്പെട്ടപ്പെട്ട അമ്മയുടെ വേദന തനിക്ക് മനസിലാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്‌നൗ അംബേദ്കര്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് മോദിയുടെ പ്രസ്താവന.

നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. നരേന്ദ്ര മോദി ഗോ ബാക്ക് എന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ബഹളം വച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവിടെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യം മുഴുവന്‍ ചര്‍ച്ചയായ വിഷയത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രോഹിതിന്റെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.