ന്യൂഡല്‍ഹി: മൃണാളിനി സാരാഭായുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തിയില്ല. പതിഷേധവുമായി മകളും നര്‍ത്തകിയുമായ മല്ലിക സാരാഭായ. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് മല്ലിക മോഡിക്കെതിരെ രംഗത്ത് എത്തിയത്. പ്രിയപ്പെട്ട പ്രധാനമന്ത്രി എന്റെ രാഷ്ട്രീയത്തെ നിങ്ങളും, നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി ലോകമെമ്പാടും രാജ്യത്തിന്റെ യശസ് കലയിലൂടെ ഉയര്‍ത്തുവാന്‍ മൃണാളിനി സാരാഭായ് നടത്തിയ ശ്രമങ്ങള്‍ക്ക് ഇതുമായി ബന്ധമില്ല. അവരുടെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് ഒരു വാക്കുപോലും താങ്കള്‍ പറയാത്തത് നിങ്ങളുടെ മനോഗതി എങ്ങനെയാണെന്നത് കാണിക്കുന്നു. നിങ്ങള്‍ എന്നെ വെറുത്താലും പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ സംഭാവനകളെ അംഗീകരിക്കേണ്ടതായിരുന്നു. എന്നാല്‍ നിങ്ങള്‍ അത് കാട്ടിയില്ല. നിങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നുവെന്നും പറഞ്ഞാണ് മല്ലികയുടെ പോസ്റ്റ് അവസാനിക്കുന്നതും.