ചെന്നൈ: ഇളയദളപതി വിജയ്‌യുടെ മകള്‍ ദിവ്യ സിനിമയിലേക്ക്. വിജയ്‌യുടെ പുതിയ ചിത്രം തെറിയിലുടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വിജയ്‌യുടെ മകളായിത്തന്നെയാണ് ദിവ്യ അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയ് രണ്ട് മക്കളുടെ അച്ഛനായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയ്‌യുടെ മറ്റൊരു മകളായി അഭിനയിക്കുന്നത് നടി മീനയുടെ മകള്‍ നൈനികയാണ്. ദിവ്യയുടെ അധ്യാപികയായി ചിത്രത്തിലെത്തുന്നത് ആമി ജാക്‌സനാണ്.ചിത്രത്തിന്റെ ചിത്രീകരണം ലടാക്കില്‍ പുരോഗമിക്കുകയാണ്. വിജയിക്കൊപ്പം മകളും ചിത്രീകരണ സ്ഥലത്തുണ്ടെന്നാണ് സൂചന.