സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് തുടക്കം; 37 പേരെ കേരള ടീമിന്റെ പ്രാഥമിക ക്യാപിലേക്ക് തിരഞ്ഞെടുത്തു

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് തുടക്കം. കേരള ടീമിന്റെ പ്രാഥമിക ക്യാംപിലേക്ക് 37 പേരെ തിരഞ്ഞെടുത്തു. ക്യാംപ് കോതമംഗലം എംഎ കോളജ് ഗ്രൗണ്ടിലാണ്. ചെന്നൈയില്‍ ഫെബ്രുവരി ഒന്‍പതു മുതലാണു സന്തോഷ് ട്രോഫി.

സാധ്യതാ പട്ടികയിലുള്ളവര്‍: ഗോള്‍ കീപ്പര്‍മാര്‍: സ്‌കൈലൈന്‍ (തിരുവനന്തപുരം), കെ. മിര്‍ഷാദ് (കാസര്‍കോട്), അജ്മല്‍ (പാലക്കാട്). ഡിഫന്‍ഡര്‍മാര്‍: നജേഷ്, നൗഫല്‍ (കാസര്‍കോട്), എം.ഡി. ദിബിന്‍, ജിയാദ് ഹസന്‍, ശ്രീരാഗ് (കോട്ടയം), അജ്മലുദ്ദീന്‍, ഷാനിദ് വലാന്‍ (മലപ്പുറം), ബി.ടി. ശരത് (കൊല്ലം), രാഹുല്‍ വി. രാജ് (തൃശൂര്‍), ബ്രയന്‍ സേവ്യര്‍ (എറണാകുളം), നജ്മുദീന്‍ കളരിക്കല്‍ (ആലപ്പുഴ), പി.എം. ഹൃഷിത് (കോഴിക്കോട്). മിഡ്ഫീല്‍ഡര്‍മാര്‍: പ്രവീണ്‍ കുമാര്‍, സജേഷ് (കാസര്‍കോട്), എന്‍.എം. റിയാസ്, ഇ. സാജിത് (കോഴിക്കോട്), മുഹമ്മദ് റാഫി, അഷ്‌കര്‍ (എറണാകുളം), നിര്‍മല്‍ കുമാര്‍ (കണ്ണൂര്‍), നഹാസ് (കോട്ടയം), ഷിജു (തിരുവനന്തപുരം), അഖില്‍ജിത് (തൃശൂര്‍). മുന്‍നിര: എം. ഷിജു, കിരണ്‍ കുമാര്‍ (കാസര്‍കോട്), മുഹമ്മദ് പറക്കോട്ടില്‍, ഫൈസല്‍ റഹ്മാന്‍ (പാലക്കാട്), പി.എം. ഷജീര്‍ (വയനാട്), സല്‍മാന്‍, വി.പി. സുഹൈര്‍, മുസൂഫ് നൈസാന്‍ (കോട്ടയം), ടി. നസറുദ്ദീന്‍ (മലപ്പുറം), മുനീര്‍ (എറണാകുളം), മുഖ്യപരിശീലകന്‍: വി.എ. നാരായണ മേനോന്‍, സഹപരിശീലകന്‍: സി. ഹാരി ബെന്നി, ഗോള്‍ കീപ്പര്‍ കോച്ച്: ഫിറോസ് ഷരീഫ്.

© 2024 Live Kerala News. All Rights Reserved.