ചെന്നൈ: അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം മികച്ച റിയലസ്റ്റിക് എന്റര്‍ടൈനര്‍ ആണെന്ന് തമിഴ് ഫിലിംമെയ്ക്കര്‍ ഷങ്കര്‍. മലയാളക്കരയില്‍ ആഞ്ഞടിച്ച പ്രേമതരംഗം തമിഴ്‌നാട്ടിലും അലയടിക്കുബോഴാണ് ഷങ്കര്‍ തന്റെ ഫെയ്ബുക്കില്‍ പേജില്‍ ഇങ്ങനെ കുറിച്ചത്. കഴിഞ്ഞദിവസം സിനിമ കണ്ട ശേഷമാണ് ഷങ്കര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. കൗമാരകാലത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രമാണ് പ്രേമം. ഒപ്പം സിനിമയിലെ അണിയറ പ്രവര്‍ത്തകരെയും താരങ്ങളെയും അഭിനന്ദിക്കാനും ഷങ്കര്‍ മറന്നില്ല. ഷങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് നിവിന്‍ പോളി അടക്കമുള്ള താരങ്ങള്‍ ഇത് ആഘോഷമാക്കിയത്. പ്രേമം തമിഴ്‌നാട്ടിലെ പ്രദര്‍ശനം അവസാനിപ്പിക്കാനിരിക്കെ പുതിയൊരു തീയേറ്റര്‍ സിനിമ ഏറ്റെടുത്തു. ചെന്നൈ കാനത്തൂരിലുള്ള മായാജാല്‍ മള്‍ട്ടിപ്ലക്‌സിലാണ് ഇനി സിനിമയുടെ പ്രദര്‍ശനം നടക്കുക.തമിഴ് മക്കള്‍ക്കിടയിലും പ്രേമം സിനിമ ഒരു വികാരമായപ്പോഴാണ് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധാകനായ ഷങ്കറിന്റെ പ്രതികരണം.