റിയോ ഡി ജനീറോ; സിക വൈറസ് ബ്രസീലില്‍നിന്ന് യുഎസിലേക്കു പടരുന്നു. ഇതുവരെ 13,500 പേരെ ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. നവജാത ശിശുക്കളില്‍ തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങളുണ്ടാക്കുന്ന സിക വൈറസ് ബാധ ബ്രസീലില്‍ വര്‍ധിച്ചുവരുന്നതിനിടെയാണു യുഎസില്‍ അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊതുകുകളാണു വൈറസ് പരത്തുന്നത്. സിക വൈറസ് പരത്തുന്ന കൊതുകുകളുടെ കടിയേറ്റ ഗര്‍ഭിണികള്‍ക്കു പിറന്ന കുഞ്ഞുങ്ങളില്‍ ഗുരുതരമായ ശാരീരിക മാനസിക വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊളംബിയയില്‍ ഏഴുലക്ഷം പേര്‍ക്കു വരെ വൈറസ് ബാധയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.