ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പുലഭിച്ചതായി കെ കെ രമ

കോഴിക്കോട്: ആര്‍എപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടന്ന സംഭവം സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് കെ.കെ. രമയ്ക്ക് ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രമ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ടിപി വധഗൂഡാലോചനക്കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് കെ.കെ. രമ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ്. ഇതിനായി കേന്ദ്രവുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് രമ വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയതിനെ തുടര്‍ന്നാണ് രമ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്.

© 2024 Live Kerala News. All Rights Reserved.