കോട്ടയം ജില്ലയില്‍ ഫെബ്രുവരി മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍; റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച്

കോട്ടയം: കോട്ടയം ജില്ലയില്‍ ഫെബ്രുവരി മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍. റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണി നാല് ദിവസമായി നിരാഹാര സമരം നടത്തിവരികയാണ്.

© 2023 Live Kerala News. All Rights Reserved.