മുംബൈ: കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത യുവതിയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. മഹാരാഷ്ട്രയില്‍ ജാട്ട് പഞ്ചായത്താണ് ഇത്തരത്തിലൊരു കാടന്‍ തിരുമാനം. നാസികിന് സമീപം പര്‍ഭാനിയില്‍ ഗൊന്ധാലി എന്ന നാട്ടു കൂട്ടമാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് അനുമതി നല്‍കിയത്. ദീപക്, ഭാര്യ സോണി ഭോരെ എന്നിവരെയാണ് നാട്ടുകൂട്ടം വിചിത്രമായൊരു ശിക്ഷയ്ക്ക വിധിച്ചത്.
90,000 രൂപയാണ് ഇവര്‍ പഞ്ചായത്തില്‍ നിന്ന് കടമെടുത്തത്. പലിശയടക്കം ഒന്നുകില്‍ അഞ്ച് ലക്ഷം രൂപ മടക്കിത്തരിക അല്ലെങ്കില്‍ ഭാര്യയെ ലൈംഗികബന്ധത്തിന് വിട്ടുതരുക എന്നാണ് ദീപകിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടത്. ഭീഷണികളെ തുടര്‍ന്ന് ഇവര്‍ നാസികിലേയ്ക്ക് താമസം മാറ്റിയിരുന്നു. അതേ സമയം പിന്നീട് നാട്ടുകൂട്ടം ദമ്പതികളോട് മാപ്പ് പറയുകയും വീട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെറ്റിദ്ധാരണയുടേയും ആശയക്കുഴപ്പങ്ങളുടേയും ഭാഗമാണ് സംഭവമെന്നും അവരെ ഉപദ്രവിയ്ക്കില്ലെന്നും ഒരു പഞ്ചായത്ത് അംഗം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീല്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല.