രാജ്യത്ത് പ്രതിക്ഷേധം അലയടിച്ചു; ഹൈദരബാദ് സര്‍വകലാശാലയില്‍ നാല് ദളിത് വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഹൈദരാബാദ്: ഹൈദരബാദ് സര്‍വകലാശാലയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാല് ദളിത് വിദ്യാര്‍ത്ഥികളെയും തിരിച്ചെടുക്കാന്‍ തിരുമാനമായി. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കി. ദോന്ത പ്രശാന്ത്,വിജയ കുമാര്‍, ശേഷയ്യാ ചെമുഡുഗുണ്ട, വെല്‍പുല സങ്കണ്ണ എന്നീ വിദ്യാര്‍ഥികളാണ് രോഹിത്തിനൊപ്പം സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്നത്. രോഹിത് ആത്മഹത്യ ചെയ്ത സാഹചര്യത്തിലും യൂണിവേഴ്‌സിറ്റി അധികൃതര്‍ മറ്റുള്ളവരുടെ സസ്‌പെന്‍ഷന്‍ പുനപരിശോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എ.ബി.വി.പി നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചുവെന്നാരോപിച്ചാണ് ഇവരെ ഏകപക്ഷീയമായി സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ നിന്നും വിശദീകരണം കേള്‍ക്കാനോ അധികൃതര്‍ തയ്യാറാവാതെ ഹോസ്റ്റലില്‍ നിന്ന് ഉള്‍പ്പെടെ ഇവരെ ഇറക്കിവിടുകയാണുണ്ടായത്.

© 2024 Live Kerala News. All Rights Reserved.