ഐഎസ് ഭീകരര്‍ ലക്ഷ്യം വെച്ചത് കുംഭമേള; ഒപ്പം ഭീകരാക്രമണവും

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ ലക്ഷ്യം വെച്ചത് കുംഭമേളയെന്ന് പൊലീസ്. ഹരിദ്വാര്‍ കൂടാതെ ഡല്‍ഹിയിലെ പലപ്രമുഖ സ്ഥലങ്ങളിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍വെച്ച് നാലു പേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഇവരെ അറസ്റ്റ് ചെയ്തു. പിടിയിലായ നാലു പേരും ഇറാഖിലും സിറിയയിലുമുള്ള അവരുടെ പങ്കാളികളുമായി ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരുന്നതെന്നും പൊലീസ് പറയുന്നു.

ഇന്ത്യ 67ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊലീസ് പിടിയിലുള്ള നാലു പേരില്‍ ഒരാള്‍ക്ക് പത്താന്‍കോട്ട് ഭീകരാക്രമണവുമായും ബന്ധമുണ്ടെന്നും കരുതുന്നു. പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരെ ഇപ്പോള്‍ 15 ദിവസത്തേക്ക് റിമാനന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.