തെന്നിന്ത്യന്‍ താരസുന്ദരികളുടെ പ്രതിഫലം അറിയണോ? ഞെട്ടേണ്ട കോടികള്‍ തന്നെ

തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളം ഒഴിച്ചാല്‍ മറ്റെല്ലാം കഥയുടെ കാമ്പിനപ്പുറം നായികമാരുടെ മേനിപ്രദര്‍ശനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. സിനിമയുടെ വിജയ ഫോര്‍മുലയില്‍ സ്റ്റണ്ടും പാട്ടും കിടിലന്‍ ഷോര്‍ട്ടുകളും ഒപ്പം സെക്‌സും. പാട്ടുസീനുകളില്‍ എല്ലാത്തിലും വിജയഘടകം ഏറെക്കുറെ നായികമാര്‍തന്നെയാവും. അതനുസരിച്ച് പ്രതിഫലത്തിന്റെ ഗ്രാഫും ഉയരുന്നു.

നയന്‍താര

തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നമ്മുടെ നയന്‍താരതന്നെ. നയന്‍സിന് പ്രതിഫലം രണ്ടരക്കോടി മുതല്‍ മൂന്നരക്കോടി വരെ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആയിരുന്നു നയന്‍താരയുടെ ആദ്യചലച്ചിത്രം. തനി ഒരുവന്‍, മായ, നാനും റൗഡി ദാന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായതോടെ നയന്‍താരയുടെ പ്രതിഫലവും വര്‍ധിച്ചു. മേനിപ്രദര്‍ശനത്തിന് ഒരു മടിയും കാണിക്കാത്ത നടിയാണ് നയന്‍സ്

അനുഷ്‌ക ഷെട്ടി

2

ബാഹുബലി ഉള്‍പ്പെടെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ നായിക അനുഷ്‌ക ഷെട്ടിയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമത്. പ്രതിഫലം രണ്ടരക്കോടി. ഈയിടെ അനുഷ്‌ക നായികയായെത്തിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഓരോ ചിത്രത്തിന്റെ വിജയഘടകംകൂടിയാണ് ഈ താരസുന്ദരി

തമന്ന ഭാട്ടിയ

3
തമന്ന ഭാട്ടിയ ആകട്ടെ ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്നാമതെത്തുന്നു. ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ബാഹുബലിയില്‍ തമന്നയുടെ വേഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇല്യാന ഡിക്രൂസ്

4
ഗോവന്‍ താര സുന്ദരി ഇല്യാന ഡിക്രൂസാണ് പ്രതിഫലം ഒന്നരകോടി. നാലാമതാണിവര്‍.

കാജല്‍ അഗര്‍വാള്‍

5
ഒന്നരക്കോടിയാണ കാജല്‍ അഗര്‍വാളിന്റെ പ്രതിഫലം. എഴുപത്തിയഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെയായിരുന്നു കാജല്‍ അഗര്‍വാളിന്റെ പ്രതിഫലം.

ശ്രുതി ഹാസ്സന്‍

6
എഴുപത്തിയഞ്ചു ലക്ഷമായിരുന്ന ശ്രുതി ഹാസ്സന്‍ ഗബ്ബാര്‍ സിംഗിന്റെ വിജയത്തിന് ശേഷം പ്രതിഫലം ഒരു കോടിയായി ഉയര്‍ത്തി. പ്രശസ്ത നടന്‍ കമല്‍ഹാസന്റെയും സരിഗയുടെയും മകള്‍

തൃഷ

7
അഭൗമമായ സൗന്ദര്യത്തിന്റെ ഉടമ തൃഷ കൃഷണയുടെ പ്രതിഫലം എണ്‍പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ്. ഒരേസമയം ശാലീനസുന്ദരിയായും മോഡേണായും തൃഷ ശോഭിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.