ടെലിവിഷന്‍ ചാനലായ ടോളോയുടെ വാഹനത്തിനു നേരെ ചാവേര്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; 24 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്താനില്‍ പ്രമുഖ ടെലിവിഷന്‍ ചാനലായ ടോളോയുടെ വാഹനത്തിനു നേരെ ചാവേര്‍ സ്‌ഫോടനം. ഏഴു പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്ക്. റഷ്യന്‍ എംബസിക്കു സമീപമാണ് ബുധനാഴ്ച സ്‌ഫോടനം നടന്നത്. അഫ്ഗാനില്‍ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന വലിയ ആക്രമണമാണിത്. ഗ്രാഫിക്‌സ്, ഡബ്ബിംഗ് വിഭാഗങ്ങളിലെ ജീവനക്കാരാണ് ദുരന്തത്തിനിരയായതെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ വാര്‍ത്താ ചാനലുകളായ ടോളോയും വണ്‍ ടിവിയും തങ്ങളുടെ ലക്ഷ്യമാണെന്ന് താലിബാന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

© 2023 Live Kerala News. All Rights Reserved.