സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം അടുത്ത മാസം; ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നടപടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം അടുത്തമാസം അവസാനത്തോടെ.
ഇതുസംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. അടുത്ത മാസം അവസാനത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ നിലപാട്. അധ്യാപക പാക്കേജില്‍ വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. പത്താം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിലാണ് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഓഫീസ് പ്രവര്‍ത്തന സമയത്തെ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും ജീവനക്കാരുടെ ശമ്പളത്തോട് കൂടിയ അവധി വെട്ടിക്കുറയ്ക്കണമെന്നും പൊതു അവധികള്‍ നിയന്ത്രിക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ ബാധിക്കാത്ത രീതിയിലാവും ശിപാര്‍ശ നടപ്പാക്കുകയെന്നാണറിയുന്നത്.

© 2024 Live Kerala News. All Rights Reserved.