ഓസ്‌ട്രേലിയന്‍ നാലാം ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; വിരാട് കോഹ്ലിയുടെയും ശിഖര്‍ ധവാന്റെയും സെഞ്ച്വറി പാഴായി

കാന്‍ബറ: കാന്‍ബറയിലും ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 349 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച തുടക്കത്തിനുശേഷം പതറുകയായിരുന്നു. 25 റണ്‍സിന് ഓസ്‌ട്രേലിയ വിജയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാന്‍(126), കോഹ്ലി (106)നേടിയ സെഞ്ചവറികള്‍ പാഴായി. ധോണി (0), ഗുര്‍കീരത് സിങ് (5), രഹാനെ (2), റിഷി ധവാന്‍ (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കോഹ്ലിയുടെ കരിയറിലെ 25ാം സെഞ്ചുറിയുമാണിത്. 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതാണ് കോഹ്ലിയുടെ സെഞ്ചുറി നേട്ടം. 126 റണ്‍സെടുത്ത ധവാനെ ഹെസ്റ്റിങ്‌സ് പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കോഹ്ലിിക്കൊപ്പം 212 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. നേരത്തെ, സെഞ്ചുറി (107) നേടിയ ആരോണ്‍ ഫിഞ്ചിന്റെയും 93 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെയും മികവിലാണ് ഓസീസ് ശക്തമായ സ്‌കോറിലെത്തിയത്. സ്‌കോര്‍: 3488. വാര്‍ണറെ ഇഷാന്ത് ശര്‍മയും ഫിഞ്ചിനെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്. 107 പന്തില്‍ നിന്നും ഒന്‍പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെട്ടതാണ് ഫിഞ്ചിന്റെ സെഞ്ചുറി. 12 ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്കായി മികച്ച തുടക്കമാണ് വാര്‍ണറും ഫിഞ്ചും നല്‍കിയത്. 187 റണ്‍സിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് ക്രീസില്‍ എത്തിയ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി ശിക്ഷിച്ചു. 51 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 41 റണ്‍സെടുത്ത മാക്‌സ്‌വെല്ലും ഓസീസ് നിരയില്‍ തിളങ്ങി. മിച്ചല്‍ മാര്‍ഷ് 33 റണ്‍സ് നേടി. ഇന്ത്യയുടെ ഏറ്റവും നാണകെട്ട തോല്‍വികളിലൊന്നായി കാന്‍ബറിയലേത്.

© 2024 Live Kerala News. All Rights Reserved.