ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത് വിവാഹിതരായ പുരുഷന്‍മാരെ; ട്വിറ്ററിലൂടെയുള്ള സര്‍വേയിലാണ് ഇത് വ്യക്തമായത്

ജിദ്ദ: വിവാഹിതരായ പുരുഷന്‍മാരെ ജീവിതപങ്കാളിയാക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രിന്‍സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കിടയിലായിരുന്നു പ്രസ്തുത സര്‍വേ നടത്തിയത്. മുന്‍പ് വിവാഹം ചെയ്ത ഒരു പുരുഷനെ വീണ്ടും വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് 61 ശതമാനം വിദ്യാര്‍ത്ഥികളും അതെ എന്നായിരുന്നു മറുപടി നല്‍കിയത് 30 ശതമാനം വിദ്യാര്‍ത്ഥികള്‍ അല്ല എന്നും 9 ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്നും മറുപടി നല്‍കി. സംവാദത്തില്‍ അക്കാദമി തലത്തിലുള്ളവരും എഴുത്തുകാരും നിയമവിദഗ്ധരും എല്ലാം പങ്കെടുത്തിരുന്നു. ചിലര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ ഒരു വിഭാഗക്കാര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഒന്നിലേറെ വിവാഹം എന്നത് ഇസ്‌ലാമിനകത്ത് അനുവദിക്കുന്ന കാര്യമാണെന്നും എന്നാല്‍ ചില കേസുകളില്‍ അത് ഉടമ്പടി പ്രകാരമാണെന്നും ലിറ്റററി ക്രിട്ടിസിസം പ്രൊഫസര്‍ മുഹമ്മദ് ബിന്‍ സൗദ് പറഞ്ഞു. സമൂഹത്തിലെ പണ്ഡിതന്‍മാരം ജഡ്ജിമാരും ശാസ്ത്രവിദ്യാര്‍ത്ഥികളും അഭിഭാഷകരും ഒരു ഭാര്യ എന്ന എന്ന സങ്കല്‍പ്പത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റ് ഗുണങ്ങളും സമൂഹം ഇല്ലായ്മ ചെയ്യുകയാണ്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടാം വിവാഹം എന്നത് മതപരമായി ശ്രേഷ്ഠതയുള്ളകാര്യമല്ല. എന്നാല്‍ മതത്തിന് പുറത്ത് ഇത് തെറ്റല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.