നാറാത്ത് ആയുധ പരിശീലനക്കേസില്‍ 21 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ; പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചത് എന്‍ഐഎ കോടതി

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലന കേസില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേര്‍ക്ക് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കേണ്ടി വരും. കേസില്‍ 21 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ വെറുതെ വിട്ടിരുന്നു. 2013 ഏപ്രില്‍ 23ന് കണ്ണൂരിലെ നാറാത്തുള്ള കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയതിന് 22 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇതിന്റെ വിചാരണ ആരംഭിച്ചത്. സംഭവത്തിന് പിന്നിലെ തീവ്രവാദപ്രവര്‍ത്തനം എന്‍ഐഎ കണ്ടെത്തുകയായിരുന്നു.

© 2023 Live Kerala News. All Rights Reserved.