കലോല്‍സവ ഓര്‍മ്മകളുമായി ഗായിക സിതാര കൃഷ്ണകുമാര്‍; ഒരു സകലകലാവല്ലഭയുടെ സര്‍ഗശേഷി അടയാളപ്പെടുത്തുന്ന ഭൂതകാലം

കലോല്‍സവത്തിന്റെ തിളങ്ങുന്ന ഓര്‍മ്മകളിലാണ് പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍. ഒരു സകലകലാവല്ലഭയുടെ സര്‍ഗശേഷി അടയാളപ്പെടുത്തുന്ന ഭൂതകാലമാണ്. സ്‌കൂള്‍ കോളെജ് തലങ്ങളില്‍ കലോല്‍സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സിതാര ഒരു സകലകലാവല്ലഭ തന്നെയായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ശാസ്ത്രീയസംഗീതം, പദ്യംചൊല്ലല്‍ എന്നിങ്ങനെ വിവിധയിനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സിതാരക്ക് കഴിഞ്ഞു. തുടര്‍ച്ചയായി ഏഴ് വര്‍ഷം മലപ്പുറം ജില്ലാ യുവജനോല്‍സവത്തില്‍ കലാതിലകമായിരുന്നു സിതാര.