ജിദ്ദ: ജിദ്ദയിലും റിയാദിലും സാമ്പത്തിക പട്ടണങ്ങള്‍ വരുന്നു. സാമ്പത്തിക പട്ടണങ്ങള്‍ വന്‍ നിക്ഷേപ സാധ്യതകള്‍ക്കും വഴിയൊരുക്കും. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പട്ടണങ്ങളെക്കുറിച്ച് ആസൂത്രണവിഭാഗം മന്ത്രി എഞ്ചിനീയര്‍ ആദില്‍ ഫഖീങ്‌ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പഠനം നടത്തുന്നത്. ജിദ്ദയില്‍ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തോടും റിയാദില്‍ കിംഗ് ഖാലിദ് വിമാനത്താവളത്തോടും ചേര്‍ന്നാണ് സാമ്പത്തിക നഗരങ്ങള്‍ നിര്‍മ്മിക്കുക. റിയാദില്‍ കിംഗ്് അബ്ദുള്ള ഇക്കണോമിക് സെന്ററുമായും മെട്രോയുമായും സാമ്പത്തിക പട്ടണത്തെ ബന്ധിപ്പിക്കും. വാണിജ്യ വ്യവസായ മന്ത്രി ഡോ തൗഫീഖ് റബീഅ, സാമ്പത്തിക വികസന കൗണ്‍സില്‍ അംഗം അഹമ്മദ് അഖീല്‍, നിക്ഷേപക അതോറിറ്റി മേധാവി അബ്ദുള്ള ലത്തീഫ് ,അല്‍ ഉസ്മാന്‍, വ്യോമയാന മേധാവി യാസിര്‍ ഉസ്മാന്‍ അല്‍ റയാന്‍, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മേധാവി എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസിര്‍ തുടങ്ങിയവരും.