മംഗളത്തിന് അഭിമുഖം നല്‍കിയിട്ടില്ല; അതില്‍ പറയുന്ന കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതെന്നും നടി മംമ്ത മോഹന്‍ദാസ്

കൊച്ചി: മംഗളത്തിന് അഭിമുഖം നല്‍കിയിട്ടില്ലെന്നും അഭിമുഖം എന്ന പേരില്‍ വന്നത് തനിക്കറായാത്ത കാര്യങ്ങളാണെന്നും നടി മംമ്ത മോഹന്‍ദാസ്. പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന തലക്കെട്ടില്‍ മംഗളം ഓണ്‍ലൈന്‍ തന്റെ പേരിലാണ് അഭിമുഖം. ആത്മസുഹൃത്തായ പ്രജിത്ത് വിവാഹശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്‍ട്രീസ് എനിക്ക് വേണ്ടി മാസങ്ങള്‍ മാറ്റിവച്ചു, ഇനിയൊരു വിവാഹം, സ്‌നേഹിക്കാനറിയാവുന്ന നാട്ടിന്‍പുറത്തുകാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന കാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല, തുടങ്ങിയവയായിരുന്നു മംഗളം അഭിമുഖത്തിന്റെ ഫേസ്ബുക്ക് കാര്‍ഡില്‍ നല്‍കിയ തലക്കെട്ടുകള്‍. പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി നിങ്ങള്‍ എന്തും ചെയ്യും എന്ന പരിഹാസത്തോടെയാണ് മംമ്ത ഫേസ്ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ജീവിതത്തില്‍ കഠിനഅനുഭവങ്ങള്‍ നേരിട്ട ഞാനടക്കമുള്ളവര്‍ അവസാനമായി മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് സിംപതിയെന്നും മംമ്താ മോഹന്‍ദാസ് കമന്റില്‍ വിശദീകരിക്കുന്നുഇത് നാലും തെറ്റായി വ്യാഖ്യാനിച്ചതും വ്യാജവുമാണെന്ന് മംമ്താ മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. മംഗളം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് കാര്‍ഡ് നല്‍കിയാണ് മംമ്തയുടെ കുറിപ്പ്.

© 2024 Live Kerala News. All Rights Reserved.