കണ്ണൂര്‍: ചക്കരകല്ലില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് 3 പേര്‍ മരിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ അപകടം. കൊടിവളപ്പില്‍ സതി (50), മകന്‍ സതീഷ് (30), ചാലാട് സ്വദേശി മുനീര്‍ (30) എന്നിവരാണ് മരിച്ചത്. സതിയുടെ വീട്ടിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മുനീര്‍ തല കറങ്ങി വീഴുകയായിരുന്നു. മുനീറിനെ രക്ഷിക്കാനിറങ്ങിയ രതീഷും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണപ്പോള്‍ സതിയും രക്ഷിക്കാനിറങ്ങി. തുടര്‍ന്ന് സതിയും കുഴഞ്ഞ് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.