വീണ വത്സന്‍
കോഴിക്കോട്: നിരത്തുകളൊന്നാകെ റോയല്‍ എന്‍ഫീല്‍ഡ് കീഴടക്കുകയാണ്. ചരിത്രപരമായ മുന്നേറ്റത്തിന്റെ പാതയിലാണ് ബുള്ളറ്റ് തരംഗം. ഇപ്പോള്‍ ക്ലാസിക്കും സ്റ്റാന്‍ഡേര്‍ഡുമൊക്കെയാണ് ന്യൂജനറേഷന്‍ താരങ്ങളെങ്കിലും പഴയ പുലികള്‍ക്കാണ് ആവശ്യക്കാരേറെയും. യുവത്വത്തിന്റെ ഹരമായ എന്‍ഫീല്‍ഡിന്റെ പിറവിയും ചരിത്രവും നോക്കാം. ബ്രിട്ടണില്‍ജനിച്ച് ഇന്ത്യയില്‍വളരുന്ന ഒരു അത്ഭുതം. 1971 ഓടെ മാതൃകമ്പനി പൂട്ടിപ്പോയി. ബുള്ളറ്റിന്റെ മദ്രാസിലെ ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് ഐഷര്‍ മോട്ടോഴ്‌സ്, റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ,ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി.
1970 കളില്‍ 6500 രൂപ വിലയുണ്ടായിരുന്ന ബുള്ളറ്റ് പഴകിയപ്പോള്‍ ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങി 50000ഉം60000ഉംമുടക്കി സുന്ദരക്കുട്ടപ്പനാക്കി നിരത്തിലിറക്കുന്നു.
1971 ഓടെ മാതൃകമ്പനി പൂട്ടിപ്പോയി. ബുള്ളറ്റിന്റെ മദ്രാസിലെ ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് ഐഷര്‍ മോട്ടോഴ്‌സ്, റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ,ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി. 1981ല്‍ബെട്ട് എഡ്ഡിയും ആര്‍ ഡബ്ലിയു സ്മിത്തും ചേര്‍ന്ന് എഡ്ഡീ മാനുഫാക്ചറിംഗ് കമ്പനി ആരംഭിച്ചു. റോയല്‍ആര്‍മിക്കുള്ള തോക്ക് മുതല്‍മോട്ടോര്‍സൈക്കിള്‍ സ്്‌റ്റേഷനറി എഞ്ചിന്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന കമ്പനി.1893ല്‍ ദി റോയല്‍ സ്മാള്‍ ആര്‍മിയില്‍ നിന്ന് ‘റോയല്‍’ എടുത്ത് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍കമ്പനി ആരംഭിച്ചു. പീരങ്കിയുടെ ചിത്രവും അതോടൊപ്പം മേഡ് ലൈക്ക് ഗണ്‍, ഗോസ് ലൈക്ക് ബുളളറ്റ്? എന്നതായിരുന്നു ആദ്യ കാലത്തെ ലോഗോ. ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട 1914ല്‍ യുദ്ധ ആവശ്യങ്ങള്‍ക്കായി ഈ കമ്പനി വാഹനങ്ങള്‍ ഏറെ ഉപയോഗിക്കപ്പെടുകയും ചെയ്തതോടെ വാഹനത്തിന് വലിയ പ്രചാരം ലഭിച്ചു. 1939ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത്്. ബ്രിട്ടീഷ് അധികാരികള്‍ യുദ്ധ ആവശ്യങ്ങള്‍ക്ക് സമീപിച്ചത് ഏന്‍ഫീല്‍ഡ് കമ്പനിയെയായിരുന്നു. 1915ല്‍ 225സിസിയുടെ ഇരട്ട സ്‌ട്രോക്ക് എഞ്ചിനുമായി മോഡല്‍ 200 എത്തി. 1924 ല്‍ 350 സിസിയുടെ മറ്റൊരു നാല് സ്‌ട്രോക്ക് എഞ്ചിനും. പക്ഷേ 1925ലാണ് മെയില്‍ ഷോവനിസ്‌റ്റെന്നൊരു ചീത്തപ്പേരുള്ള എന്‍ഫീല്‍ഡ് മറ്റൊരു അത്ഭുതം കാട്ടിയത് ഒരു 225 സിസിയുടെ ലേഡീസ് മോഡല്‍.
ഐഷര്‍ മോട്ടോഴ്‌സിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ രണ്ട് എന്‍ജിന്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നുവെന്ന വാര്‍ത്തയുമുണ്ട്. വ്യത്യസ്ത മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനുകളും പ്ലാറ്റ്‌ഫോമുകളുമാണു കമ്പനി വികസിപ്പിക്കുന്നതെന്ന് ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാര്‍ഥ് ലാല്‍ പറയുന്നു. പുതിയ എന്‍ജിനുകളുടെ ശേഷി 250 സി സി മുതല്‍ 750 സി സി വരെയാവും; ഈ എന്‍ജിന്‍ ഘടിപ്പിച്ച പുതിയ മോഡലുകള്‍ ഈ വര്‍ഷമെത്തും. കമ്പനിയുടെ അടിസ്ഥാന കരുത്തില്‍ അധിഷ്ഠിതമായ മോഡലുകളാവും ചെന്നൈ ആസ്ഥാനമായ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ ‘സ്‌പോര്‍ട്ടി’യും അത്യന്തം ‘എക്‌സ്ട്രീമു’മായ ബൈക്കുകളൊന്നും കമ്പനിയില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. അടുത്ത 10 വര്‍ഷത്തെ ആവശ്യം മുന്‍നിര്‍ത്തിയാണു റോയല്‍ എന്‍ഫീല്‍ഡ് പുതിയ എന്‍ജിനും പ്ലാറ്റ്‌ഫോമും വികസിപ്പിക്കുന്നത്. ‘ബുള്ളറ്റ്’, ‘ക്ലാസിക്’, ‘തണ്ടര്‍ബേഡ്’, ‘കോണ്ടിനെന്റല്‍ ജി ടി’ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇക്കൊല്ലം 500 കോടി രൂപയാണു ഗവേഷണ, വികസന മേഖലകളില്‍ മുതല്‍ മുടക്കുക. പുതിയ മോഡലുകളുടെ വികസനത്തിനും ഉല്‍പ്പാദന ശേഷി ഉയര്‍ത്താനും ചെന്നൈയിലും യു കെയിലും പുതിയ ടെക്‌നോളജി വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ പുതിയ നിര്‍മാണശാലയുടെ രണ്ടാം ഘട്ടത്തിനും റോയല്‍ എന്‍ഫീല്‍ഡ് ഇക്കൊല്ലം തുക വകയിരുത്തിയിട്ടുണ്ട്. ബൈക്ക് ഉല്‍പ്പാദനശേഷി ഗണ്യമായി വര്‍ധിപ്പിക്കാനും റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നു ലാല്‍ അറിയിച്ചു. നിലവില്‍ മാസം തോറും 30,000 ബൈക്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വര്‍ഷാവസാനത്തോടെ അരലക്ഷമായി ഉയര്‍ത്തി. ഇക്കൊല്ലത്തിന്റെ ആദ്യ മൂന്നു മാസത്തിനിടെ റെക്കോര്‍ഡ് വില്‍പ്പനയാണു റോയല്‍ എന്‍ഫീല്‍ഡ് കൈവരിച്ചു. 92,845 യൂണിറ്റായിരുന്നു കഴിഞ്ഞ ജനുവരി, മാര്‍ച്ച് പാദത്തിലെ വില്‍പ്പന. 2014ന്റെ ആദ്യ മൂന്നു മാസക്കാലത്തെ വില്‍പ്പനയെ അപേക്ഷിച്ച് 44.5% കൂടുതലാണിത്. ഒപ്പം 2,342 യൂണിറ്റ് കയറ്റുമതി ചെയ്യാനും കമ്പനിക്കു കഴിഞ്ഞു. 2014 ജനുവരി – മാര്‍ച്ച് കാലത്തെ കയറ്റുമതിയെ അപേക്ഷിച്ച് 62% അധികമാണിത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവുണ്ടായെന്നാണു കണക്കുകള്‍. റോയല്‍ എന്‍ഫീല്‍ഡ് 4.5 ലക്ഷത്തോളം ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം നിരത്തിലിറക്കി. കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. തമിഴ്‌നാട്ടില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന് ബോര്‍ഡ് തത്വത്തില്‍ അനുമതിയും നല്‍കിക്കഴിഞ്ഞു.
റോയല്‍ എന്‍ഫീല്‍ഡിനെ ഇത്രത്തോളം ജനകീയമാക്കിയത് സിനിമ എന്ന മാധ്യമം തന്നെയാണ്. അമിതാഭും മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും ഫഹദ് ഫാസിലും പിന്നെ പലപ്പോഴും ഒരുപിടി വില്ലന്‍മാരും പലപ്പോഴും തങ്ങളുടെ പൌരുഷത്തിന്റെ മാറ്റ് കൂട്ടാന്‍ പലപ്പോഴും ബുള്ളറ്റിന്റെ ‘തഡ് തഡ്’ ശബ്ദത്തെ കൂട്ടുവിളിക്കുന്നു.
ക്യാപ്റ്റന്‍ വിജയ് മേനോന്‍ കുമാരേട്ടന്റെ കൊലയാളിയെ തേടി നാട്ടുവഴികളിലൂടെ ഓടിച്ചുപോയ ഒരു ബുള്ളറ്റ് ഓര്‍ക്കുന്നില്ലേ. പിന്‍ഗാമിയെന്ന സത്യന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയായിരുന്ന കറുത്ത റോയല്‍ എന്‍ഫീല്‍ഡ്. രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള റോയല്‍ എന്‍ഫീല്‍ഡ് മറക്കാനാവില്ല. സിങ്കം എന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായി വേഷമിട്ട സൂര്യയുടെ വാഹനവും ബുള്ളറ്റ് തന്നെ. സിനിമകളിലൂടെ ബുള്ളറ്റ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയത്. ഒരു റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കുകയെന്നത് ഒരു സ്വപ്‌നമായിരുന്നു മലയാളി പൗരുഷത്തിന്റെ. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുകയാണ് പുതിയ യുഗത്തില്‍.