രക്തദാനം നടത്തുന്നവര്‍ക്ക് സൗജന്യമായി ബസ് പാസ് ; ഒഡീഷ സര്‍ക്കാറിന്റെ പുതിയ പദ്ധതിക്ക് സ്വാഗതാര്‍ഹം

ഭുവനേശ്വര്‍: സ്ഥിരമായി രക്തദാനം നടത്തുന്നവര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന പാസ് ഉപയോഗിച്ച് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യന്‍ സാധിക്കുമെന്ന് ഒഡീഷ സംസ്ഥാനം. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
രക്തദാതാക്കളുടെ പേരും രക്ത ഗ്രൂപ്പും മറ്റ് പ്രധാന വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി. പുതിയ പദ്ധതിയില്‍ നിരവധി പേര്‍ രക്തദാനത്തിനു തയാറായി മുന്നോട്ടുവരുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.