ഗെയില്‍ യുവരാജിന്റെ റെക്കോര്‍ഡിനൊപ്പം; 12 പന്തില്‍ അര്‍ധസെഞ്ച്വറി നേടി

മെല്‍ബണ്‍: ബിഗ്ബാഷ് ലീഗില്‍ ക്രിസ് ഗെയില്‍ 12 പന്തില്‍ അര്‍ധസെഞ്ച്വറി നേടി. ഗെയില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി എന്ന ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. മെല്‍ബണ്‍ റെനെഗ്രേഡ്‌സിന് വേണ്ടി ഇറങ്ങിയ ഗെയില്‍ രണ്ട് ഫോറും ഏഴു പടൂകൂറ്റന്‍ സിക്‌സറും പറത്തിയാണ് അര്‍ധസെഞ്ച്വറി നേടിയത്. 17 പന്തില്‍ 56 റണ്‍സെടുത്ത ഗെയിലാണു റെനെഗ്രേഡ്‌സ് നിരയിലെ ടോപ് സ്‌കോറര്‍.

ഗെയിലിന്റെ പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. എതിരാളികളായ അഡ്‌ലെയ്ഡ് സ്‌്രൈടക്കേഴ്‌സിനെതിരേ 27 റണ്‍സിന്റെ തോല്‍വി റെനെഗ്രേഡ്‌സ് ഏറ്റുവാങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഡ്‌ലെയ്ഡ് സ്‌്രൈടക്കേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നത് അവര്‍ക്ക് തിരിച്ചടിയായി. 15.3 ഓവറില്‍ 143 റണ്‍സിന് ടീം പുറത്തായി.

© 2024 Live Kerala News. All Rights Reserved.