മോട്ടോറോള സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കുറഞ്ഞു; മോട്ടോ ജി, മോട്ടോജി ടര്‍ബോ ഹാന്‍ഡ് സെറ്റുകള്‍ക്കാണ് വില കുറച്ചത്‌

മുംബൈ : മോട്ടോറോള ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളായ മോട്ടോ ജി, മോട്ടോ ജി ടര്‍ബോ എന്നിവയുടെ വിലയാണ് കുറച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് മോട്ടോ ജി വിപണിയിലെത്തിയത്. 8 ജി ബി മോഡലിന് 11,999 രൂപയില്‍ നിന്ന് 9,999 രൂപയായാണ് കുറഞ്ഞത്. 16 ജിബി മോഡലിന്റെ വില 10,99 ആയി കുറഞ്ഞു. മോട്ടോ ജിയില്‍ ഉപയോഗിക്കുന്ന രണ്ട് സിമ്മിലും ഫോര്‍ ജി സൗകര്യം ലഭിക്കും. . മോട്ടോ ജി ടര്‍ബോയുടെ വില 14,499 ല്‍ നിന്ന് 12,499 രൂപയായി കുറഞ്ഞു. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ്.ഫ്‌ളിപ്പ്കാര്‍ട്ട് വഴി വാങ്ങുന്നവര്‍ക്ക് നിരവധി ഓഫറുകള്‍ നല്‍കുന്നു.

© 2024 Live Kerala News. All Rights Reserved.