ഐപിഎല്‍ വാതുവെയ്പ്പ്; ആജീവനാന്ത വിലക്കുമായി അജിത്ത് ചന്ദില; ഹകേഷന്‍ ഷായെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസിലെ പ്രതിയായ അജിത്ത് ചന്ദിലയ്ക്ക് ആജീവനാന്ത വിലക്ക് നല്‍കി. കൂട്ടുപ്രതിയായ ഹകേഷന്‍ ഷായെ അഞ്ച് വര്‍ഷത്തേക്ക് സമിതി വിലക്കി. ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് ചന്ദിലയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. ഇവരോട് കേസിന്റെ വിശദീകരണം എഴുതി നല്‍കാന്‍ സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ കോടതി വാദം കേള്‍ക്കുന്നതിനിടയിലാണ് ബിസിസിഐയുടെ നടപടി.

© 2024 Live Kerala News. All Rights Reserved.