ന്യൂഡല്‍ഹി: അവയവ ശുദ്ധിക്കാണ് ചേലകര്‍മ്മമെന്ന് മുസ്ലിം സമുദായം പറയുമ്പോഴും ലൈംഗിശേഷി കുറയ്ക്കാനാണെന്ന് തെളിവ് സഹിതം ശാസ്ത്രമേഖലയിലുള്ളവര്‍ വാദിക്കുമ്പോഴാണ് ഇത് സ്ത്രീകളിലേക്കും വ്യാപിക്കെന്ന് വാര്‍ത്ത പുറത്തുവരുന്നത്. ഇതിപ്പോള്‍ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ചെലകര്‍മ്മം വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇന്ത്യയില്‍ അതീവ രഹസ്യമായി ചേലാകര്‍മ്മം നടക്കുന്നതായി റിപ്പോര്‍ട്ട്. ഷിയാ മുസ്ലീം വിഭാഗത്തില്‍പ്പെട്ട ദാവൂദി ബോറോ സമുദായത്തിലാണ് ഇത്തരം ആചാരം നടക്കുന്നത്. യുവതികള്‍ വെളിപ്പെടുത്തിയ ഈ കാര്യം റോയിട്ടേസ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്നതായിരുന്നു. എന്നാല്‍ ഇന്ത്യയിലും അതീവ രഹസ്യമായി നടക്കുന്നുണ്ടെന്നാണ് യുവതികളുടെ വെളിപ്പെടുത്തല്‍. ചേലാകര്‍മ്മം നടത്തിയ ചില യുവതികള്‍ അവരുടെ അനുഭവം പങ്കുവയ്ക്കുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍1/9 ചേലാകര്‍മ്മം പുരുഷന്‍മാരുടെ സുന്നത്ത് കര്‍മ്മത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തി്ല്‍ ശസ്ത്രക്രിയ നടത്തുന്നതാണ് ഈ രീതി. ഈ ആചാരമാണ് ഇന്ത്യയില്‍ രഹസ്യമായി നടക്കുന്നത്. ചേലാ കര്‍മ്മം, സുന്നത്ത് കല്യാണം എന്നും ഇതിന് പേരുണ്ട്. ശുദ്ധീകരിക്കല്‍ എന്നര്‍ഥമുള്ള തൂഹൂര്‍ എന്നും ചില മുസ്ലീം രാജ്യങ്ങളില്‍ വിളിക്കാറുണ്ട്.
പുസ്തക പ്രസാധക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംബൈ സ്വദേശി മാസൂമ റാനല്‍വി എന്ന യുവതിയുടെ നേതൃത്വത്തിലാണ് സമുദായത്തിലെ ചില സ്ത്രീകള്‍ ഇക്കാര്യം വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തിയത്. ഏഴാം വയസ്സിലാണ് ഇത്തരം ആചാരം നടന്നതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. സ്ത്രീകളുടെ ലൈംഗികതയെ അടിച്ചമര്‍ത്താനുള്ള പുരുഷാധിപത്യത്തെയാണ് ഈ ആചാരത്തിന് പിന്നിലുള്ള പ്രധാന കാരണമായി പറയുന്നത്. ഇന്ത്യയില്‍ അനാചാരമായി നില്‍ക്കുന്ന ഇത്തരം രീതി അതീവ രഹസ്യമായി നടക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതിന് ഇരയായ സ്ത്രീകള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പത്തുലക്ഷത്തോളം പേരുള്ള ദാവൂദി ബോറോ സമുദയാത്തില്‍ കാലങ്ങളായി നടക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സമുദായാചാരങ്ങള്‍ ലംഘിച്ചാല്‍ പുറത്തു പോവേണ്ട അവസ്ഥയാണുള്ളത്. അതിനാണ് തന്നെ ഇതിനെതിരെ ശബ്ദിക്കുന്നവര്‍ കുറവാണ്. മാസൂമയുടെ നേതൃത്വത്തിലുള്ള സാഹിയോ എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ ആചാരം വ്യാപകമായി കണ്ടുവരുന്നത്. ചില മുസ്ലീം രാജ്യങ്ങളിലും ഇതു നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ കടുത്ത പ്രതിഷേധത്തിലൂടെയാണ് ഇത് കുറഞ്ഞു വന്നത്. എന്നാല്‍ പലയിടങ്ങളിലും രഹസ്യമായി നടക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അന്നത്തെ ഞെട്ടലും വേദനയും ഇപ്പോഴുമുള്ളതുപോലെ തോന്നുന്നു. തങ്ങളെല്ലാം അതേ ആഘാതത്തിലാണ് ജീവിക്കുന്നതെന്നും മസൂമ പറയുന്നു. രഹസ്യമായി നടക്കുന്ന ഈ ആചാരത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാംപ്യയിംഗിന് ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. ഈ പരാതിയില്‍ ഇതേ സമൂഹത്തില്‍പ്പെട്ട 17 സ്ത്രീകളും പങ്കാളികളാണ്. സര്‍ക്കാറിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് ചേലകര്‍മ്മത്തിനിരയായ സ്ത്രീകള്‍.