ടെന്നീസ് ടൂര്‍ണമെന്റില്‍ വന്‍ ഒത്തുകളിയും വാതുവെപ്പും; ലോക റാങ്കിംഗിലെ 16 താരങ്ങള്‍ക്ക് പങ്ക്

ടെന്നീസ് ടൂര്‍ണമെന്റുകളില്‍ വന്‍ ഒത്തുകളിയും വാതുവെപ്പും. ലോക റാങ്കിംഗില്‍ ആദ്യ അമ്പതു സ്ഥാനത്തുളള 16 താരങ്ങള്‍ ഒത്തുകളിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ലോക ടെന്നീസിലെ വാതുവെപ്പുമായി ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പ്രധാനവിവരങ്ങള്‍ പുറത്തുവിട്ടത് ബിബിസിയാണ് .
ഓസ്‌ട്രേലിയണ്‍ ഓപ്പണിന് ഇന്നു തുടക്കം കുറിക്കാനിരിക്കെയാണ് ടെന്നീസ് ലോകത്തെ പിടിച്ചുലക്കുന്ന വാതുവെപ്പിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. ബിബിസിയുടെ കൈവശമുളള രേഖകളില്‍ ഇന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരത്തിനിറങ്ങുന്ന എട്ടോളം പേരുണ്ടെന്നും വിവരങ്ങളുണ്ട്. എന്നാല്‍ വാതുവെപ്പില്‍ ഉണ്ടെന്ന് കരുതുന്ന ആരുടെയും പേരുവിവരങ്ങള്‍ വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ബിബിസി പുറത്തുവിട്ടിട്ടില്ല.

© 2024 Live Kerala News. All Rights Reserved.