കോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജനതാദള്‍ യുണൈറ്റഡ് നേതാവ് എം വീരേന്ദ്രകുമാറുമായി അദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തി.
വീരനും കൂട്ടരും എല്‍ഡിഎഫിലേക്ക് പോകാനാരിക്കെയാണ് കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുന്‍ദിവസങ്ങളില്‍ വീരനുമായി സംസാരിച്ചിരുന്നു. എല്‍ഡിഎഫിലേക്ക് പോകാനുള്ള ഉറച്ച നിലപാടിലാണ് വീരേന്ദ്രകുമാറെന്നാണെറിയുന്നത്. അതേസമയം മുന്നണി വിടില്ലെന്നും മന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നും കൃഷി മന്ത്രി കെ പി മോഹനന്‍ വ്യക്തമാക്കിയിരുന്നു.