കുംഭമേളയില്‍ ‘ഗോള്‍ഡന്‍ ബാബ’; മൂന്ന് കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് സന്യാസിയുടെ പ്രകടനം

ഹരിദ്വാര്‍: ഗംഗാനദിയില്‍ സ്‌നാനം ചെയ്യാനായി ബാബ അനുയായികള്‍ക്കൊപ്പം സ്വര്‍ണഭൂഷിതനായാണ് വന്നിരിക്കുന്നത്. ഏതാണ്ട് മൂന്ന് കോടി വിലമതിക്കുന്ന 15.5 കിലോഗ്രാം സ്വര്‍ണമാണ് സന്യാസി ധരിച്ചിരിക്കുന്നത്. സ്വര്‍ണ ലോക്കറ്റുകളും കൈപ്പട്ടകളും എല്ലാ വിരലുകളിലും വലിയ മോതിരങ്ങളുമണിഞ്ഞ് സ്‌നാനത്തിനായി കടവിലെത്തിയ ഗോള്‍ഡന്‍ ബാബയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. 27 ലക്ഷം വിലമതിക്കുന്ന വജ്രത്തിന്റെ വാച്ചാണ് അദ്ദേഹത്തിന്റെ കൈയില്‍ ധരിച്ചിരിക്കുന്നത്.
സ്വര്‍ണത്തിനോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്വര്‍ണ്ണത്തെപോലെ വിലമതിക്കാന്‍ കഴിയാത്തതും അസാധാരണമായതുമായ ഒരു വ്യക്തിയാണ് തങ്ങളുടെ ബാബയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്ത്വത്തിന് അനുയോജ്യമായതുകൊണ്ടാണ് സ്വര്‍ണം അണിയുന്നതെന്നും ശിഷ്യന്മാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.