മുസ്ലിം പുരുഷന്‍മാര്‍ക്ക് അമുസ്ലിം വനിതകളെ ബലാത്സംഘം ചെയ്യാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്; ഇസ്രായേലി വനിതകളെ അടമികളാക്കി മാനഭംഗപ്പെടുത്തണം; വനിതാ മുസ്ലിം പ്രഫസറുടെ പ്രസ്താവന വിവാദമാകുന്നു

ന്യൂയോര്‍ക്ക്: മുസ്ലിങ്ങളായ പുരുഷന്‍മാര്‍ക്ക് അമുസ്ലിങ്ങളായ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ലൈംഗിക അടിമകളാക്കാനും അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ടെന്ന വാദമുമായി രംഗത്തുവന്ന വനിതാ മുസ്‌ലിം പ്രൊഫസര്‍ വിവാദത്തില്‍. ഈജിപ്തിലെ കെയ്‌റോയിലെ അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയിലെ സുവാദ് സാലെ എന്ന പ്രൊഫസറാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കുന്ന പ്രസ്താവന നടത്തിയത്. ലൈവ് ലീക്ക് ഇത് വീഡിയോ ആയി പുറത്ത് വിട്ടിട്ടുള്ളതായി ഇന്‍ക്വിസിറ്റര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ പോലുള്ള ശത്രുക്കളുമായി ‘നിയമപരമായ യുദ്ധം’ നടക്കുമ്പോള്‍ മാത്രമേ അവരുടെ സ്ത്രീകളെ അടിമകളാക്കുകയും ലൈംഗികാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാവൂ എന്നും വനിതാ പ്രൊഫസര്‍ നിര്‍ദേശിക്കുന്നു. അത്‌കൊണ്ടു തന്നെ ഇസ്രായേലി വനിതകളെ അടിമകളാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും വളരെ സ്വീകാര്യമായിട്ടുള്ളതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്നും സാലെ എന്ന മുസ്‌ലിം വനിതാ പ്രൊപസര്‍ പറയുന്നു. പക്ഷേ, ചാനല്‍ അഭിമുഖം വൈറല്‍ ആയ ശേഷം മുസ്‌ലിം വിഭാഗത്തിലുള്‍പ്പെട്ടവരുള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വനിതാ പ്രൊഫസര്‍ ഇസ്‌ലാമിനെ സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. പ്രഫസറുടെ പ്രസ്താവനയ്‌ക്കെതിരെ ഇതര സമുദായങ്ങളില്‍ നിന്നുള്‍പ്പെടെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഐഎസ് പോലുള്ള ഭീകരവാദ സംഘടനകളുടെ നിലപാടുള്ള പ്രഫസര്‍ക്ക് ഇതിനകം ഭീഷണിയും വന്നുകഴിഞ്ഞു.

http://www.liveleak.com/view?i=f74_1452606016

© 2024 Live Kerala News. All Rights Reserved.