വാഷിംങ്ടണ്‍: നാസയുടെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു. തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ വ്യാപകമായി കാണുന്ന സിന്നിയാസ് എന്ന പൂച്ചെടിയാണ് ഗവേഷകര്‍ വളര്‍ത്തിയത്. ആദ്യമായി വിരിഞ്ഞ പൂവിന്റെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വിറ്ററിലൂടെ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെജി ലാബിലാണ് പുഷ്പം വിരിയിച്ചത്. ലാബിലെ കൃത്രിമ സംവിധാനത്തിലാണ് പൂവ് വിരിയിച്ചത്. ബഹിരാകാശത്തിനു സമാനമായ അന്തരീക്ഷത്തിലാണ് പരീക്ഷണം നടത്തിയത്.