വി എസ് അഹങ്കാരം വെടിയണം; കൈവീശി ചിരിച്ചാല്‍ പിണറായി ജനകീയനാവില്ല; കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ സക്കറിയ

കാഞ്ഞങ്ങാട്ട്: വി എസ് അച്യുതാന്ദന്‍ കടുത്ത അഹങ്കാരിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ. പിണറായി വിജയന്‍ കൈവീശി കാണിച്ച് ചിരിച്ചാലൊന്നും ജനകീയനാവില്ലെന്നും അദേഹത്തിന്റെ ശരീര ഭാഷ ധാര്‍ഷ്ട്യത്തിന്റേതാണെന്നും സക്കറിയ അഭിപ്രായപ്പെട്ടു. വി.എസ് അച്യുതാനന്ദന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. മാധ്യമങ്ങള്‍ വിഎസിനെ നിര്‍മിക്കാന്‍ നല്‍കിയതിന്റെ നൂറിലൊരംശം പോലും പിണറായിക്ക് നല്‍കുന്നില്ല. കാഞ്ഞങ്ങാട് ഒരു സ്വകാര്യ പരിപാടിക്കിയില്‍ സംസാരിക്കുകയായിരുന്നു സക്കറിയ. കൂടാതെ രാഷ്ട്രീയക്കാര്‍ വഴിപാട് പോലെ യാത്ര നടത്തിയാലൊന്നും വോട്ടര്‍മാരെ ഉണര്‍ത്താനാകില്ല. തെരഞ്ഞെടുപ്പിനു മുമ്പുളള ചടങ്ങായി യാത്രകള്‍ മാറിയെന്നും സക്കറിയ വ്യക്തമാക്കി. വെള്ളാപ്പള്ളിയെപ്പോലുളള ക്ഷുദ്രജീവികളെയും ആര്‍എസ്എസിനെയും വലുതാക്കുന്നത് മാധ്യമങ്ങളാണെന്നും, പതിവിനു വിപരീതമായി ഇക്കുറി ബിജെപിക്ക് രണ്ടോ മൂന്നോ സീറ്റ് കൊടുക്കാന്‍ ഇടത്‌വലത് മുന്നണികള്‍ തയ്യാറാകുമെന്നും സക്കറിയ പറഞ്ഞു. മുമ്പ് ഇടതുപക്ഷത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തിയിട്ടുള്ള ആളാണ് സക്കറിയ.

© 2024 Live Kerala News. All Rights Reserved.