മുഷ്താഖ് അലി ട്വന്റി20: ബറോഡയ്‌ക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം

ുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി20 സൂപ്പര്‍ ലീഗില്‍ പത്താന്‍മാരുടെ ബറോഡയ്‌ക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങി പ്രമുഖ താരങ്ങളുമായി എത്തിയ ബറോഡയ്‌ക്കെതിരെ ആധികാരിക വിജയമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്. 161 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.നാലു വിക്കറ്റിനാണ് കേരളം ബറോഡയെ തകര്‍ത്തത്.
ആറു റണ്‍സുമായി രോഹന്‍ പ്രേമും റണ്ണൊന്നും എടുക്കാതെ സഞ്ജു സാംസണും കൂടാരം കയറിയെങ്കിലും കേരളം ജയം പിടിച്ചടക്കുകയായിരുന്നു. 21 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന റൈഫി വിന്‍സന്റ് ഗോമസിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൈഫിയുടെ ഇന്നിംഗ്‌സ്.പ്രശാന്ത് പത്മനാഭന്‍(17), സച്ചിന്‍ ബേബി(44), ഫാബിദ് അഹമ്മദ്(11) എന്നിവരുടെ പ്രകടനവും വിജയത്തിന് നിര്‍ണായകമായി.

© 2023 Live Kerala News. All Rights Reserved.