തിരുവനന്തപുരം: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ് നടത്തി. ഓപ്പറേഷന്‍ ടൗണ്‍ ആന്റ് സിറ്റി എന്ന പേരിലായിരുന്നു റെയ്ഡ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ പൊതു ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തി അഴിമതി നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം രാവിലെ 11 മണിമുതലാണ് പരിശോധന ആരംഭിച്ചത്.