ബാര്‍ കോഴകേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; കെ എം മാണി പണം കൊടുത്തതിനും വാങ്ങിയതിനും തെളിവില്ല; സകലതും വിഴുങ്ങി എസ് പി സുകേശന്‍

തിരുവനന്തപുരം: ബാര്‍ കോഴകേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ബാറുടമകള്‍ മൂന്ന് തവണയായി പണം കൊടുത്തു എന്നു പറയുന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും വിഴുങ്ങി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്.
മാണിക്ക് പണം നല്‍കിയതിന് തെളിവില്ല. മന്ത്രിമാര്‍ക്കെതിരായ ബിജു രമേശിന്റെ ആരോപണത്തിനു പിന്നില്‍ മദ്യനയം മൂലമുണ്ടായ കോടികളുടെ നഷ്ടമാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കേയാണ് തുടരന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് ഡയറിയും മറ്റ് രേഖകളും സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കി. ഫെബ്രുവരി 16ന് കേസ് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എതിര്‍കക്ഷികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിച്ചാലുടന്‍ ആക്ഷേപം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു.
കെ.എം മാണി മൂന്നു തവണ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ കളവാണെന്ന് തെളിഞ്ഞു. 2014ല്‍ മാണിയെ രണ്ടു തവണ മാണിക്ക് പണം കൈമാറിയെന്നതിന് യാതൊരു തെളിവുമില്ല. 22/3/2014ല്‍ 15 ലക്ഷം രൂപ പാലായിലെ ഹോട്ടല്‍ മഹാറാണിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രതിനിധിക്ക് പണം കൈമാറിയതെന്നു പറയുന്നു. എന്നാല്‍ ഈ സമയം പ്രതിനിധിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൊന്‍കുന്നത്താണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ബിജു രമേശ് ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്ക് 10 ലക്ഷം രൂപ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ തുകയും മാണിക്ക് നല്‍കിയിട്ടില്ല. മാണി കോഴ ചോദിച്ചുവെന്നതിനും തെളിവില്ലെന്നും പറയുന്നു.
എന്നാല്‍ വസ്തുതാ റിപ്പോര്‍ട്ടില്‍ മാണിക്കെതിരായ ആരോപണത്തില്‍ ശാസ്ത്രീയമായ വശങ്ങള്‍ പരിശോധിച്ചതില്‍ തെളിവുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. മാണി രണ്ടു തവണയായി 25 ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമെന്നായിരുന്നു
മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനുമെതിരെ ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ചത് മദ്യനയം മൂലമുണ്ടായ നഷ്ടംകൊണ്ടാണ്. കോടിക്കണക്കിന് രൂപയാണ് ബിജു രമേശിന് നഷ്ടമായത്. നിരവധി ബാറുകള്‍ അടച്ചുപൂട്ടി. ഇതുമൂലം സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബിജു രമേശ് ശ്രമിച്ചത്. ഈ ആരോപണത്തില്‍ യാതൊരു വസ്തുതയുമില്ല. ബാറുടമകള്‍ക്കായി കെ.എം മാണി ഒന്നുതന്നെ ചെയ്തിട്ടില്ല. മദ്യനയത്തില്‍ നിയമവകുപ്പ് നല്‍കിയത നിയമോപദേശത്തില്‍ അസ്വഭാവികതയില്ല. മന്ത്രിസഭയുടെ റൂള്‍സ് ഓഫ് ബിസിനസിന്റെ ഭാഗം മാത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.