സെല്‍ഫി മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഇന്ത്യയില്‍; നിരവധി മേഖലകള്‍ സെല്‍ഫി നിയന്ത്രണ പ്രദേശമായി മാറി

മുംബൈ: സെല്‍ഫി അപകടമരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഇന്ത്യയില്‍. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫിയെടുക്കുന്നതിനിടെ അപകടമരണം സംഭവിച്ച 27ഓളം റിപ്പോര്‍ട്ടുകളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണ്. നിരവധി മേഖലകള്‍ സെല്‍ഫി നിയന്ത്രണ പ്രദേശമായി മാറികഴിഞ്ഞതായി മുംബൈ പൊലീസ് പറഞ്ഞു. മുംബൈയിലെ ബാന്ദ്രകടല്‍ത്തീരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അപകടമേഖലകളില്‍ സെല്‍ഫി നിരോധനം ഏര്‍പ്പെടുത്തിയത്.

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം സെല്‍ഫി അപകടസാധ്യത പരിഗണിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നഗര ഭരണസമിതികളുമായി ബന്ധപ്പെട്ടതായും, ഇത്തരം മേഖലകളില്‍ കര്‍ശന നിര്‍ദ്ധേശം നല്‍കുന്നതിന് ലൈഫ് ഗാര്‍ഡുകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പൊലീസ് പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.