ഖുശി കപൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റ്; എന്റെ സൗന്ദര്യത്തെക്കുറിച്ച് നിങ്ങള്‍ ദു:ഖിക്കേണ്ടെന്ന് നടി ശ്രീദേവിയുടെ മകള്‍

മുംബൈ: സെലിബ്രിറ്റികളുടെ പിന്നാലെ എപ്പഴും കാമറയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. മക്കളുടെ പിന്നാലെയും ഇത് തുടരും. പാപ്പരാസികളുടെ അവസാന ഇരയാണ് പ്രശസ്ത ബോളീവുഡ് താരം ശ്രീദേവിയുയെും ബോണി കപൂറിന്റെയും മകള്‍ ഖുശി കപൂര്‍.എന്നാല്‍ ഇന്റര്‍നെറ്റിലൂടെ തന്നെ ആക്ഷേപിച്ച് തോല്‍പ്പിക്കാം എന്ന് കരുതിയവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഖുശി. തന്റെ സോഷ്യല്‍ മീഡിയയില്‍ കയറി അശ്ലീല കമന്റുകള്‍ ഇട്ടവര്‍ക്ക് തന്റെ പേജിലൂടെ തന്നെയാണ് ഖുശി മറുപടി നല്‍കിയത്.

ഖുശിയുടെ ഫേസ്ബുക്ക് പോസ്റ്റ്; എനിക്ക് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങളാണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് മറ്റേതെങ്കിലും രീതിയില്‍ എന്തെങ്കിലും തോന്നിപ്പിക്കാനായല്ല ഞാന്‍ ചിത്രങ്ങള്‍ ഇടുന്നത്. എനിക്ക് എന്റേതായ അഭിപ്രായങ്ങളും ചിന്തകളും ഉണ്ട്. ഞാന്‍ ഇവിടെ ഇടുന്ന ചിത്രങ്ങള്‍ നോക്കി ചിലര്‍ എന്നെ വിലയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എല്ലാവര്‍ക്കും അവരവുടെതായ അഭിപ്രായവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ മറ്റുള്ളവരെ കുറിച്ച് കമന്റ് പറയുന്നതിന് മുമ്പ് രണ്ടു പ്രാവശ്യം ചിന്തിക്കുക. നിങ്ങള്‍ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ വയര്‍ പുറത്തേക്ക് ചാടി നില്‍ക്കുകയാണോ, അതോ ഞാന്‍ നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് ചേരാത്ത വ്യക്തിയാണോ, ഇതൊന്നും തന്നെ എന്നെ ബാധിക്കുന്നില്ല. ഓരോ വ്യക്തിയും അവരവരുടേതായ നിലയില സൗന്ദര്യം ഉള്ളവരാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ നിങ്ങളുടെ ആക്ഷേപങ്ങള്‍ എന്നെ ബാധിക്കുന്നില്ല ഖുശി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.