തിരുവനന്തപുരം: പശുവിറച്ചി വിളമ്പുന്നെന്ന് കഥയടിച്ചിറക്കി ഡല്‍ഹിയിലെ കേരളഹൗസില്‍ പരിശോധന നടത്താന്‍ മുന്‍പന്തിയില്‍ നിന്ന് സംഘ് പിരിവാര്‍ പ്രവര്‍ത്തകനാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും വ്യാജപ്രചാരണവുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ളത്. 2006 ല്‍ യംങ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനാണ് സ്ത്രീകളുടെ ശബരിമല പ്രവേശനം ഹര്‍ജി നല്‍രിയത്. ഇതാണിപ്പോള്‍ സുപ്രിം കോടതിയുടെ (ജസ്റ്റിസ് ദീപക് മിശ്ര )ഈ പരാമര്‍ശം .ഈ കേസിലെ അന്ന് മുതല്‍ കക്ഷി ചേര്ന്നിരിക്കുന്ന ആളുകള്‍ ഇവരാണ്.
ഭക്തി പി സരിജ, ഡോ. ലക്ഷ്മി ശാസ്ത്ര, പ്രേമകുമാരി, അല്‍ഗ ശര്‍മ്മ, സുധപാല്‍ കൂടാതെ ഈ കേസില്‍ ഹാജരായത് രവി പ്രകാശ് ഗുപ്തമ ആണ് .എന്നാല്‍ കേവലം രണ്ടു വര്‍ഷം മുമ്പ് മാത്രം ഈ സംഘടനയുടെ പ്രസിഡന്റ് ആയ അഡ്വക്കേറ്റ് നൗഷാദ് അഹമദ് എന്നയാളുടെ മതം പറഞ്ഞാണ് പുതിയ വര്‍ഗീയ മുതലെടുപ്പ്. മുസഫര്‍പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി സുപ്രിം കോടതിയില്‍ വാദിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് സ്വന്തം ഓഫിസില്‍ വെച്ച് സംഘപരിവാര്‍ ആക്രമണത്തിനു ഇരയായ ഇദേഹത്തിനെതിരെ ഇപ്പോഴുള്ള ഈ സൈബര്‍ ആക്രമണത്തിന്റെയും കാരണം മറ്റൊന്നായിരുന്നില്ല. കടുത്ത സംഘിവാദിയായ അഭിഭാഷകന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചാല്‍ത്തന്നെ വ്യക്തമാണ് വര്‍ഗീയതയുടെ ആഴവും പരപ്പും. പലയിടങ്ങളില്‍ നിന്നായി ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കുന്നതായി അഹമ്മദ് ഖാന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് നൗഷാദിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.