ഫാസിറ തുറമുഖത്ത് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം; ഗൗതം അദാനിക്ക് 25 കോടി രൂപ പിഴ ചുമത്തി

ന്യൂഡല്‍ഹി: ഫാസിറ തുറമുഖത്ത് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിന് ഗൗതം അദാനിക്ക് 25 കോടി രൂപ പിഴ ചുമത്തി. ദേശീയ ഹരിത ട്രൈബ്യൂണലില്‍ മത്സ്യബന്ധന തൊഴിലാളികളുടെ ഹര്‍ജിയിലാണ് അദാനിക്ക് പിഴ ചുമത്തിയത്. ഹര്‍ജി നല്‍കിയ കക്ഷികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ചെലവ് നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ഫാസിറ തുറമുഖമാണ് ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരൊണ് മത്സ്യ തൊഴിലാളികള്‍ രംഗത്തു വന്നത്. ചട്ടങ്ങള്‍ ലംഘിച്ചതു കൊണ്ട് നശിപ്പിക്കപെട്ട പരിസ്ഥിതിയുടെ പുനസ്ഥാപനത്തിന് 25 കോടി രൂപ അദാനി നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ വിധി.

© 2025 Live Kerala News. All Rights Reserved.