പിണറായിയുടെ നവകേരളാ മാര്‍ച്ചിന് ഇന്ന് കാസര്‍ക്കോട് തുടക്കം; പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും

കാസര്‍ക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിന് ഇന്ന് കാസര്‍ക്കോട് ഉപ്പളയില്‍ തുടക്കം. മതനിരപേക്ഷത,അഴിമതി വിമുക്ത വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നവകേരളാ യാത്ര. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവന്തപുരത്ത് സമാപിക്കും.

140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥയ്ക്ക് ഒരു ദിവസം നാല് സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും ശബ്ദമുയര്‍ത്തികൊണ്ടായിരിക്കും യാത്ര മുന്നേറുന്നത്.എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ ബിജു, എം സമ്പത്ത്, എം ബി രാജേഷ്, പി കെ സൈനബ, കെ ടി ജലീല്‍ എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്. ഫെബ്രുവരി 14 ന് തിരുവന്തപുരത്ത് നടക്കുന്ന സമാപന റാലിയില്‍ സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.