104 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ വിട്ടയക്കും; പൊങ്കല്‍ മഹോത്സവത്തിന്റെ പരിശുദ്ധി കണക്കിലെടുത്ത്

കൊളംബോ: 104 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും. അതിര്‍ത്തിലംഘനം നടത്തി മത്സ്യബന്ധനം നടത്തിയതിന്റെ പേരിലാണ് ശ്രീലങ്കന്‍ നേവിയുടെ പിടിയിലായത്. പൊങ്കല്‍ മഹോത്സവത്തിന്റെ പരിശുദ്ധി കണക്കിലെടുത്താണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് ഫിഷറീസ് വകുപ്പ് പറഞ്ഞു.

104 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചിപ്പിക്കണമെന്ന് കാണിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തെഴുതിയായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. അതേസമയം ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ത്ത എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡബ്ല്യുഎംഎംആര്‍ അദികാരി സംശയം പ്രകടിപ്പിച്ചു.നിലവില്‍ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ ആരും ഇന്ത്യയില്‍ തടവില്‍ കഴിയുന്നില്ലെന്നും, അടുത്ത മൂന്ന് വര്‍ഷം ഇന്ത്യയില്‍ പിടിക്കപ്പെടുന്ന ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യം ഇന്ത്യ സമ്മതിച്ചതായും അദികാരി പറഞ്ഞു.