ഉപ്പുവെള്ളം ഉപയോഗിച്ചും മൊബൈല്‍ ചാര്‍ജ് ചെയ്യാം. പുതിയ സാങ്കേതിക വിദ്യയുമായി സ്വീഡിഷ് കമ്പനി രംഗത്ത് വന്നിരിക്കുന്നു. ലാസ് വേഗാസില്‍ നടക്കുന്ന ഇലക്ട്രോണിക് ഷോയിലാണ് ജെ.എ.ക്യു പവര്‍ കാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ മൊബൈല്‍ ചാര്‍ജര്‍ സ്വീഡിഷ് കമ്പനിയായ മൈ എഫ്.സി അവതരിപ്പിച്ചത്. ഈ ചാര്‍ജറിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണുമാണ് ഉള്ളത്. ക്രെഡിറ്റ് കാര്‍ഡ് രൂപത്തിലുള്ള പവര്‍ കാര്‍ഡും, പവര്‍ കാര്‍ഡ് ഘടിപ്പിക്കാവുന്ന ഏകദേശം ഒരു സ്മാര്‍ട്ട് ഫോണിന്റെ വലിപ്പത്തിലുള്ള മറ്റൊരു ഭാഗവും. ഉപ്പുവെള്ളം ഉള്‍ക്കൊള്ളുന്ന പവര്‍ കാര്‍ഡ് കൂടെയുള്ള ബോക്‌സിലേക്ക് ഇറക്കുമ്പോള്‍ സംഭവിക്കുന്ന രാസോര്‍ജ്ജമാണ് വൈദ്യുതിയുടെ സ്രോതസ്സ്. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി ഉപകരണത്തിലുള്ള പോര്‍ട്ടുമായി മൊബൈലിന്റെ കേബിള്‍ ഘടിപ്പിച്ചാല്‍ മതിയാകും. ഒരു ചാര്‍ജര്‍ ഏകദേശം 1800 (എംഎഎച്ച്) തുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഈ വൈദ്യുതി ഉപയോഗിച്ച് ഏതു സ്മാര്‍ട്ട് ഫോണും ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇപ്പോള്‍ ഇത് വിപണിയില്‍ ലഭ്യമല്ലെങ്കിലും ഈ വര്‍ഷം തന്നെ ഇത് വില്പനയില്‍ ഇറങ്ങുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.