മുട്ടയിടാനും കാവലിരിക്കാനും ഫ്രിഡ്ജ് തന്നെ; മുട്ടയിടുന്നതിന്റെ മുന്‍പ് പാമ്പ് പിടുത്തക്കാരന്റെ കൈയില്‍

മെല്‍ബണ്‍: വീടിനുള്ളിലെ ഫ്രിഡ്ജില്‍ മുട്ടയിടാനും കാവലിരിക്കാനും പറ്റിയ സ്ഥലമാണെന്ന് അമ്മ പാമ്പ് വിചാരിച്ചത്. ഫ്രിഡ്ജിന് പിന്നില്‍ ഒളിച്ചിരുന്ന് കാര്യം സാധിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ വീട്ടമ്മ പാമ്പിനെ കണ്ടുപിടിച്ചു. സ്ഥലത്തെ പ്രധാന പാമ്പുപിടിത്തക്കാരനെ വിളിച്ച് പാമ്പിനെ പിടിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. പിടികൂടുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന പാമ്പ് ഇപ്പോള്‍ 14 മുട്ടകളിട്ട് സുഖമായി കഴിയുകയാണ്. ഇവയെ പരിപാലിക്കുന്ന തിരക്കിലാണ് പാമ്പ് പിടുത്തക്കാരന്‍.

© 2024 Live Kerala News. All Rights Reserved.