ബംഗാളില്‍ വിഎസ് തന്നെ താരം; യച്ചൂരിക്കും താല്‍പര്യം അച്യുതാനന്ദനെ; പിണറായിയെയും കോടിയേരിയെയും വിമര്‍ശിച്ച് ബംഗാളി മാധ്യമങ്ങള്‍

കൊച്ചി: ബംഗാളില്‍ വിഎസ് അച്യുതാനന്ദനെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍ കോടിയേരി ബാലകൃഷ്ണനെയും പിണറായി വിജയനെയും വിമര്‍ശിക്കുന്നു.
ബംഗാളില്‍ ഈ അവസ്ഥ വന്നിട്ടും ഇവര്‍ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന്് പത്രങ്ങള്‍ ചോദിക്കുന്നതെന്നാണ് ജോഷി ജോസഫ് മലയാള മനോരമയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. കേരള രാഷ്ട്രീയം ബംഗാളുകാര്‍ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ബംഗാള്‍ ഘടകത്തിന് വലിയ താല്‍പര്യമുണ്ട്. എന്നാല്‍ അവിടെയും താരം വി.എസ്. അച്യുതാനന്ദനാണ്. കൊല്‍ക്കത്തയില്‍ മാത്രം പന്ത്രണ്ട് ലക്ഷം കോപ്പി അച്ചടിക്കുന്ന ആനന്ദബസാര്‍ പത്രിക വിഎസിന്റെ പടം എട്ടുകോളത്തില്‍ അച്ചടിച്ചത് ഉദാഹരണമാണ്. വി.എസ് സ്‌നേഹത്തിനു പിന്നിലൊരു കാരണമുണ്ട്.

DSC_3610a--621x414

സിംഗൂരില്‍ ടാറ്റയ്ക്ക് എതിരെ സമരം നടക്കുന്ന കാലത്താണ് മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടന്നത്. അതോടെ കേരളത്തില്‍ വിഎസ് ടാറ്റയെ ഓടിച്ചുവിടുന്നു, ബംഗാളില്‍ സിപിഎം ചുവന്ന പരവതാനി വിരിക്കുന്നു എന്ന മട്ടിലായി പ്രചാരണം. ഇതോടെ വിഎസ് ബംഗാളിലെ ഹീറോയായെന്നും ജോഷി ജോസഫ് തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചില ധാരണകള്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടായിരുന്നു. അതിന്റെ കഥയും ജോഷി ജോസഫ് വ്യക്തമാക്കുന്നു. ബിജെപിയുടെ കൈയില്‍ പണമുണ്ട്. എന്നാല്‍ ചുവരെഴുത്ത് നടത്താന്‍ ആളില്ല. ചുവരെഴുത്തിന്റെ കരാര്‍ പിടിക്കുവാന്‍ സിപിഎം തയ്യാറായി. എന്നാല്‍ ചുവരെഴുതാന്‍ പോയവര്‍ അതുകഴിഞ്ഞപ്പോള്‍ ബിജെപിയിലേക്ക് പോയി. ബിജെപിക്ക് രണ്ട് എംപിമാരെയും കിട്ടി. എന്നിങ്ങനെ തുടങ്ങി ബംഗാളില്‍ ഇക്കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം തിരിച്ചുവരാന്‍ സാധ്യത കാണുന്നില്ല എന്നുളള നിരീക്ഷണം വരെ മനോരമക്കായി തയ്യാറാക്കിയ കുറിപ്പില്‍ ജോഷി ജോസഫ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സീതാറാം യച്ചൂരിക്കും കൂടുതല്‍ താല്‍പര്യം വിഎസിനോടാണെന്നിരിക്കെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കളില്‍ ആശയക്കുഴപ്പം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.