അങ്കാര: തുര്‍ക്കിയിലെ ദിയാര്‍ബര്‍ക്കി പ്രവിശ്യയിലെ സിനാര്‍ ജില്ലയിലുളള പൊലീസ് ആസ്ഥാനത്തിനു നേരെ കാര്‍ബോംബ് സ്‌ഫോടനം. അഞ്ചുപേര്‍ മരിക്കുകയും 36ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണമടഞ്ഞവരില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടുന്നു. വിമത ഗ്രൂപ്പായ കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ്(പികെകെ) ആക്രമണത്തിന് പിന്നിലെന്ന് അധികൃതരുടെ ആരോപണം.
അതേസമയം ആക്രമണത്തിന്റെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മുന്‍പ് നിരവധി തവണ ദിയാര്‍ബര്‍ക്കി പ്രവിശ്യയില്‍ കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. സുരക്ഷാ പാളിച്ചകളെ തുടര്‍ന്ന് ഇവിടെ നേരത്തെ തുര്‍ക്കി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നതുമാണ്. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും സ്‌ഫോടനം ഉണ്ടായത്.