തിരുവനന്തപുരം : പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിയായാണ് ഗുലാം അലി കേരളത്തില്‍ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗുലാം അലിയെ ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും ഗുലാം അലിയെ സ്വീകരിക്കാനെത്തി. ശിവസേനയുടെ എതിര്‍പ്പ് നിലനില്‍ക്കേയാണ് അലിയ്ക്ക് കേരളം ആതിഥ്യമരുളുന്നത്.
നാളെ വൈകിട്ട് നടക്കുന്ന് ചടങ്ങില്‍ സ്വരലയയുടെ ലെജന്ററി പുരസ്‌കാരം ഗുലാം അലിക്ക് സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിക്കുക. നാളെ തിരുവനന്തപുരത്തും 17 ാം തീയതി കോഴിക്കോടും അദേഹത്തിന്റെ ഗസല്‍ സന്ധ്യ നടത്തും.