കൊച്ചി: കടല്‍ക്കൊല കേസിലെ പ്രതി വിചാരണക്കായി ഇന്ത്യയിലെത്തിയില്ല. ഇറ്റാലിയന്‍ നാവികന്‍ മാസി മിലാനോ ലാത്തോറയാണ് വിചാരണക്കായി വരാതിരുന്നത്. ഇറ്റാലിയന്‍ സെനറ്റര്‍ നിക്കോളേ ലാത്തോറെയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറ്റാലിയന്‍ നാവികന്‍ മാസി മിലാനോ ലാത്തോറയെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അസുഖ ബാധിതനായി 2014 സെപ്തംബര്‍ 12 നാണ് മിസിമിലാനോ ഇറ്റലിയിലേക്ക് മടങ്ങിയത്. നാല് മാസത്തെ ജാമ്യത്തിലാണ് നാവികന്‍ മടങ്ങിയത്. പിന്നീട് സൗകര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.