തിരുവനന്തപുരം: വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടിക്ക് താനും ഉണ്ടാകുമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. ഫെയ്‌സ്ബുക്കിലെ തന്റെ ഔദ്യോഗികപേജിലാണ് രാജേഷിന്റെ കുറിപ്പുള്ളത്. ഈ മാസം 15,17 തിയ്യതികളിലാണ് ഗസല്‍. മതങ്ങളുടെയും, രാഷ്ട്രങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകളെ നിസ്സാരമാക്കി, സംഘര്‍ഷഭരിതമായ വര്‍ത്തമാന കാലലോകത്തില്‍,സംഗീതത്തിന്റെ മാസ്മരിക വിപ്ലവം നിറഞ്ഞു തുളുമ്പുമ്പോള്‍ ഞാനുമുണ്ടാകും നിങ്ങളോടൊപ്പം എന്നാണ് രാജേഷിന്റെ പോസ്റ്റ്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ട ഗസല്‍ ഗായകനായിരുന്നു ഗുലാം അലി. മുംബൈയില്‍ ഗുലാം അലിയുടെ ഗസല്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ശിവസേനയുടെ എതിര്‍പ്പിനെതുടര്‍ന്ന് ഒഴിവാക്കിയപ്പോള്‍ മതേതര കേരളം രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. 16ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടുമാണ് ഗസല്‍ സന്ധ്യ.